കെ.വി സദാനന്ദൻ ഭക്തപരിപാലനയോഗം അംഗമായി സത്യപ്രതിജ്ഞ ചെയ്തു

Saturday 14 January 2023 10:03 PM IST

കൂർക്കഞ്ചേരി: ശ്രീനാരായണ ഭക്തപരിപാലനയോഗം (എസ്.എൻ.ബി.പി യോഗം) ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.വി സദാനന്ദനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഗുരുദേവ പർണ്ണശാലയിൽ ഭരണസമിതി അംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാരായണ ഭക്തപരിപാലന യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, ട്രഷറർ പ്രസാദ് പരാരത്ത്, അസി. സെക്രട്ടറി കെ.ആർ മോഹനൻ, ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, ജയൻ കൂനമ്പാടൻ, ഉന്മേഷ് പാറയിൽ, അനൂപ് കുമാർ പി.ബി, സുനിൽകുമാർ പയ്യപ്പാടൻ, കെ.പി പ്രസന്നൻ, സന്തോഷ് കിളവൻ പറമ്പിൽ, കെ.കെ പ്രകാശൻ, ടി.ആർ രെഞ്ചു, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.