ബൈക്കിലെത്തിയവർ സ്‌കൂട്ടർ യാത്രക്കാരിയുടെ മാല കവർന്നു

Sunday 15 January 2023 2:41 AM IST

കൊടുങ്ങല്ലൂർ: സ്‌കൂട്ടർ യാത്രക്കാരിയുടെ മാല ബൈക്കിലെത്തിയവർ കവർന്നു. കയ്പമംഗലം കോരുശ്ശേരി കണ്ണന്റെ ഭാര്യ ലൈയുടെ ഏഴ് പവൻ തൂക്കമുള്ള സ്വർണ മാലയാണ് ലോകമലേശ്വരം തണ്ടാംകുളത്തുവച്ച് കവർന്നത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ആനാപ്പുഴയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മക്കളൊടൊപ്പം വരുന്ന വഴിയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബൈ​ക്കി​ലെ​ത്തി​യ ​സം​ഘം​ ​സ്ത്രീ​യു​ടെ​ ​മാ​ല​ ​മോ​ഷ്ടി​ച്ചു ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​കൊ​റ്റ​നെ​ല്ലൂ​രി​ൽ​ ​ബെ​ക്കി​ലെ​ത്തി​യ​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​സ്ത്രീ​യു​ടെ​ ​മാ​ല​ ​മോ​ഷ്ടി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8.45​ ​ഓ​ടെ​യാ​ണ് ​സം​ഭ​വം.​ ​വെ​ള്ളാ​ങ്ങ​ല്ലൂ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​സ്‌​കൂ​ട്ട​റി​ൽ​ ​വ​രി​ക​യാ​യി​രു​ന്ന​ ​സ്ത്രീ​യു​ടെ​ ​മാ​ല​ ​കൊ​റ്റ​നെ​ല്ലൂ​ർ​ ​റേ​ഷ​ൻ​ ​ക​ട​യ്ക്ക് ​സ​മീ​പ​ത്ത് ​വ​ച്ച് ​പി​റ​കി​ലൂ​ടെ​ ​ബൈ​ക്കി​ലെ​ത്തി​യ​ ​സം​ഘം​ ​ക​വ​രു​ക​യാ​യി​രു​ന്നു.​ ​സ​മീ​പ​ത്തെ​ ​ക​ട​യു​ടെ​ ​സി.​സി.​ടി.​വി​യി​ൽ​ ​പ്ര​തി​ക​ൾ​ ​ബൈ​ക്കി​ൽ​ ​ര​ക്ഷ​പ്പെ​ടു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​തി​ഞ്ഞി​ട്ടു​ണ്ട്.​ ​സ​മാ​ന​ ​രീ​തി​യി​ൽ​ ​കൊ​ടു​ങ്ങ​ല്ലൂ​രി​ലും​ ​മാ​ല​ ​മോ​ഷ​ണം​ ​ന​ട​ന്നി​ട്ടു​ണ്ട്.​ ​ആ​ളൂ​ർ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.