പി. കേശവൻ നമ്പൂതിരി അന്തരിച്ചു
Sunday 15 January 2023 4:44 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനും തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യുറോ ഡയറക്ടറുമായിരുന്ന പി. കേശവൻ നമ്പൂതിരി (77) ഡൽഹിയിൽ നിര്യാതനായി. തിരുവനന്തപുരം ദൂരദർശൻ വാർത്താ വിഭാഗം മേധാവി, ഡൽഹി ആകാശവാണി ന്യൂസ് എഡിറ്റർ, ആകാശവാണി കൊച്ചി ലേഖകൻ, കോഴിക്കോട് ആകാശവാണി ന്യൂസ് എഡിറ്റർ, കോഹിമ ആകാശവാണി വാർത്താവിഭാഗം മേധാവി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദ്രൗപദി അന്തർജനം, മക്കൾ: അനൂപ് സാഗർ (ആർ.എൻ.ഐ ഡൽഹി). അശ്വതി (എസ്.ബി.ഐ ഓഫീസർ).