ഉത്സവ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‌പന: ഒരാൾ കൂടി പിടിയിൽ
Sunday 15 January 2023 1:48 AM IST
അമ്പലപ്പുഴ: ഉത്സവ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കടകൾ സ്ഥാപിച്ചുള്ള കച്ചവടത്തിന്റെ മറവിൽ എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപാരം പതിവാക്കിയയാൾ പിടിയിൽ. മണ്ണഞ്ചേരി തോട്ടുചിറ വീട്ടിൽ നസീറിനെയാണ് (42) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി രാജേഷ്, പ്രദീപ് എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നസീറിനെ പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ചാണ് നസീർ എം.ഡി.എം.എ വില്പന നടത്തിയിരുന്നത്. ഹോൾസെയിൽ കച്ചവടവും ഇയാൾക്ക് ഉണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നു മയക്കുമരുന്ന് കൊണ്ടുവന്ന് മറ്റു വില്പനക്കാർക്ക് കൈമാറിയിരുന്നത് നസീറായിരുന്നു.പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.