കൂടപ്രം വയനാട്ടുകുലവൻ ക്ഷേത്രോത്സവം

Saturday 14 January 2023 10:50 PM IST

ചെറുപുഴ: കൂടപ്രം വയനാട്ടുകുലവൻ ദൈവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കും.രാവിലെ 7.30ന് തന്ത്രി സ്വീകരണം. എട്ടിന് ഗണപതിഹോമം,8.45ന് വിശേഷാൽ പൂജകൾ, 10.30ന് കലവറ നിറയ്ക്കൽ ഘോഷയാത്ര,ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം നാലിന് മുത്തപ്പൻ വെള്ളാട്ടം, തുടർന്ന് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്, രാത്രി 7.30 ന് അന്നദാനം,10ന് കാഴ്ച, 10.30ന് കോമഡി ഷോ, ചൊവ്വാഴ്ച പുലർച്ചെ നാല് മുതൽ ചെക്കിച്ചേരി ഭഗവതി, പൊട്ടൻ ദൈവം,നാട്ടുമൂർത്തി ,പുതിയ ഭഗവതി, ഗുളികൻ ദൈവം, കാട്ടുമൂർത്തി, വിഷ്ണുമൂർത്തി, വയനാട്ടുകുലവൻ തുടങ്ങിയ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12.30ന് അന്നദാനം.