സാമ്പത്തിക സാക്ഷരതാ ക്യാമ്പ്

Saturday 14 January 2023 10:54 PM IST
കേരളാ ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിലെ അഗ്രികൾച്ചറൽ ഓഫീസർ ടി.ശ്രീജേഷ് ക്ലാസ്സെടുക്കുന്നു

ചെറുപുഴ:കേരളാ ബാങ്ക് ചെറുപുഴ ശാഖ സാമ്പത്തിക സാക്ഷരതാ ക്യാമ്പ് നടത്തി.ചെറുപുഴ പഞ്ചായത്ത് ഹാളിൽ നടന്ന ക്ലാസ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു.കേരളാ ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിലെ അഗ്രികൾച്ചറൽ ഓഫീസർ ടി.ശ്രീജേഷ് ക്ലാസ്സെടുത്തു . പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.ബാലകൃഷ്ണൻ,കെ.കെ.ജോയി,കേരളാ ബാങ്ക് കണ്ണൂർ റീജിയണൽ ഓഫീസിലെ പബ്ലിക് റിലേഷൻ ഓഫീസർ കെ.കെ.ഹാറൂൺ റഷീദ്,ചെറുപുഴ ശാഖാ മാനേജർ എം.ജെ.തോമസ്,പത്മനാഭൻ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.