കേരള കോൺഗ്രസ് എം.ജില്ലാസമ്മേളനം
Saturday 14 January 2023 10:57 PM IST
കണ്ണൂർ: കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം 18ന് ഉച്ചക്ക് 2.30 ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാൽ, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ജോയിസ് പുത്തൻപുര, അഡ്വ. മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സുരേഷ് കുമാർ അറിയിച്ചു.