വിദ്യാഭ്യാസ രംഗം മതമൗലികവാദികളുടെ കൈയ്യിൽ

Saturday 14 January 2023 10:59 PM IST

തലശേരി:കേരളത്തിലെ വിദ്യാഭ്യാസ രംഗം മത മൗലിക വാദികളുടെ പിടിയിലാണെന്ന് എൻ.ടി.യു സംസ് സ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുമാർ പറഞ്ഞു. മാറി മാറി ഭരിച്ചവർ വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങൾക്ക് തീറെഴുതി കൊടുത്തിരിക്കയാണെന്നും അദ്ദേഹം. ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) കണ്ണൂർ ജില്ലാ സമ്മേളനം കാവുംഭാഗം യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖല ഏറെ ആശങ്കപ്പെടുത്തുകയാണ്. എല്ലാ ആനൂകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്കായി നീക്കിവച്ചിരിക്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യകാലങ്ങളിൽ വിദേശത്ത് നിന്ന് പോലും പഠനത്തിനായി ഭാരതത്തിൽ ആണ് വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്ന്. പുതിയ ഒരു വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ കൊണ്ട് വരികയാണ് അതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചർച്ചയും അഭിപ്രായങ്ങളും തേടിയതായി അദേഹം പറഞ്ഞു .ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.ബാബു അദ്ധ്യക്ഷത വഹിച്ചു.മോഹനൻ മാനന്തേരി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ കൗൺസിലർ മാരായ അഡ്വ.മിലിചന്ദ്ര, വി.മജ്മ ,അഡ്വ: പ്രസീന ശ്രീജിത്ത്, എം.ടി.കൃഷ്ണൻ, എം.സുരേഷ്, വി.ജയരാജൻ, എൻ.വി.മോഹനൻ , പി.സുരേഷ് ബാബു. കെ.എം.റിദിൻ എന്നിവർ സംസാരിച്ചു.