കൊലപാതക ശ്രമം: പ്രതി പിടിയിൽ

Sunday 15 January 2023 2:07 AM IST

മട്ടാഞ്ചേരി: സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കരുവേലിപ്പടി സ്വദേശി മുഹമ്മദ് താരിഖിനെയാണ് (21) മട്ടാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ തൃതീപ്ചന്ദ്രൻ, എസ്.ഐ.എ ആർ. രൂപേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ പത്താംതീയതി പുലർച്ചെ ചുള്ളിക്കൽ കല്ല് ഗോഡൗണിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. താരിഖിന്റെ സുഹൃത്ത് മുൻസിലി​നെയാണ് വധിക്കാൻ ശ്രമിച്ചത്. മുൻസി​ൽ കോട്ടയം മെഡിക്കൽ കോളേജിൽ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സീനിയർ സി.പി​.ഒമാരായ ആന്റോ മത്തായി,എ.ടി. ശ്രീകുമാർ,ജീവൻ സി.പി​.ഒമാരായ ഫെബിൻ,സ്മി​നീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.