വാഹന പരിശോധന: 107 കേസ്, 1,54,000രൂപ പിഴ
Sunday 15 January 2023 12:36 AM IST
ആലുവ: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഗതാഗതവകുപ്പ് ആലുവയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 107 വാഹന ഉടമകളിൽ നിന്നായി 1,54,000രൂപ പിഴഈടാക്കി. അമിതഭാരവുമായി പൊതുനിരത്തിലിറങ്ങിയ ലോറി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധനയിൽ കുടുങ്ങി. ഇതുവരെ നാലു ദിവസങ്ങളായി ആലുവ മേഖലയിൽ നിന്ന് 3,94,250 രൂപ പിഴ ഈടാക്കിയതായി ജോയിന്റ് ആർ.ടി.ഒ മുഹമ്മദ് ഷെഫീക്ക് അറിയിച്ചു.