കണക്കുകൂട്ടൽ പാളിയില്ല, കാശുവാരുന്നു ആനവണ്ടി

Sunday 15 January 2023 12:18 AM IST

ആലപ്പുഴ: വിനോദ യാത്രകളിലൂടെ നഷ്ടക്കണക്കുകളിൽ നിന്ന് കരകയറാമെന്ന കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ പാളിയില്ല. ഓരോ സീസണിനും യോജിച്ച വിനോദസഞ്ചാര, തീർത്ഥാടന യാത്രകളാണ് മാസങ്ങളായി ആലപ്പുഴയിലെ ഏഴ് ഡിപ്പോകൾ കേന്ദ്രീകരിച്ച് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

കോടമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഗവി കാഴ്ചകൾ കാണാൻ ഡിസംബറിൽ ആരംഭിച്ച സ‌ർവീസുകൾ മുഴുവൻ സീറ്റുകളും നിറഞ്ഞാണ് പുറപ്പെടുന്നത്. ഇതിനോടകം 21 ട്രിപ്പുകൾ പൂർത്തിയായി. 12 ദിവസത്തെ നടതുറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് തിരുവൈരാണിക്കുളത്തേക്കുള്ള ട്രിപ്പുകളും നിറഞ്ഞോടുകയാണ്. ലക്ഷങ്ങളുടെ വരുമാനമാണ് രണ്ട് സർവീസുകളും വകുപ്പിന് നേടിക്കൊടുക്കുന്നത്.

.............................

# തുക രൊക്കം, കടമില്ല!

ഗവി (21 ട്രിപ്പ്): 11,51,950 രൂപ

തിരുവൈരാണിക്കുളം (6 ട്രിപ്പ്): 1,71,000 രൂപ

ബുക്കിംഗിന് ഫോൺ : 9846475874

ബസുകളെല്ലാം പമ്പയ്ക്ക്

മകരവിളക്കി​നോടനുബന്ധി​ച്ച് ഭൂരിഭാഗം ബസുകളും പമ്പയിൽ സ്പെഷ്യൽ സർവീസിന് നൽകിയതിനാൽ കഴി​ഞ്ഞ ദി​വസങ്ങളി​ൽ സാധാരണ സർവീസുകൾക്ക് ബസുകൾ കുറവായി​രുന്നു.

ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് ട്രിപ്പുകളുണ്ട്. ഇതിന് പുറമേയാണ് തിരുവൈരാണിക്കുളം സർവീസും ആരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മികച്ച വരുമാനം ലഭിച്ചു

ഷെഫീക്ക് ഇബ്രാഹിം,ജില്ലാ കോഓർഡിനേറ്റർ , ബഡ്ജറ്റ് ടൂറി​സം സെൽ