ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കും.

Sunday 15 January 2023 12:21 AM IST

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കും. 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുക. ഇതിനായി പതിനാറാം വാർഡിൽ 15 സെന്റ് സ്ഥലം 28.15 ലക്ഷത്തിൽപ്പരം രൂപയ്ക്ക് സ്വകാര്യ വ്യക്തിയിൽ നിന്ന് പഞ്ചായത്ത് വാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ്, സെക്രട്ടറി വി .എം.സജി എന്നിവരിൽ നിന്ന് എച്ച് .സലാം എം. എൽ. എ സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു.