ലഹരിവിരുദ്ധ കാവ്യസംഗമം

Sunday 15 January 2023 12:21 AM IST

ചേർത്തല:ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശിയ യുവജനദിനാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ കാവ്യസംഗമം നടത്തും. ജീവിതമാകട്ടെ ലഹരി,കലയാകട്ടെ ലഹരി' എന്നതാണ് പരിപാടിയുടെ മുദ്റാവാക്യം.16ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.

പ്രിൻസിപ്പൽ പ്രൊഫ.പി.എൻ.ഷാജി അദ്ധ്യക്ഷനാകും.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി. പ്രിയ ലഹരി വിരുദ്ധ സന്ദേശം നല്കും.ഡോ.പി.എം.സംഗീത,ഹേമന്ത് ഹരികുമാർ,അക്ഷയ് മോഹൻ എന്നിവർ സംസാരിക്കും.മലയാള വിഭാഗം മേധാവി ടി.ആർ.രതീഷ് സ്വാഗതവും സാക്ഷരതാ മിഷൻ ആലപ്പുഴ ജില്ലാ കോ-ഓർഡിനേ​റ്റർ കെ.വി.രതീഷ് നന്ദിയും പറയും.