ജില്ലാതല സെമിനാർ

Sunday 15 January 2023 12:23 AM IST

മാവേലിക്കര : അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സ്ത്രീകളുടെ കൂട്ടായ്മക ഉണ്ടാവേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. സംസ്ഥാന വനിത കമ്മീഷനും ചെട്ടികുളങ്ങര പഞ്ചായത്ത് സി.ഡി.എസും ചേർന്ന് 'സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളും സ്ത്രീസുരക്ഷയും' എന്ന വിഷയത്തിൽ പെരുങ്ങാല സർവീസ് സഹകരണ ബാങ്കിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കമ്മീഷൻ അംഗം വി.ആർ.മഹിളാമണി അധ്യക്ഷയായി. അഡ്വ.എസ്.സീമ, അഡ്വ.പ്രിയ ആർ. കുമാർ എന്നിവർ വിഷയാവതരണം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഇന്ദിരാദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.