ശില്പശാലയും അനുമോദനവും
Sunday 15 January 2023 12:24 AM IST
അമ്പലപ്പുഴ: പുരോഗമന കലാ സാഹിത്യ സംഘം അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാലയും ,പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പറവൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജോസഫ് ചാക്കോ പ്രതിഭകളെ അനുമോദിച്ചു. ഏരിയ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ അദ്ധ്യക്ഷനായി. വള്ളികുന്നം രാജേന്ദ്രനും, അഡ്വ.സഫിയ സുധീറും വിഷയങ്ങൾ അവതരിപ്പിച്ചു. അഡ്വ.ഷീബ രാകേഷ്, സി.ഷാംജി, പി.എം. ദീപ, ജി.വേണു ലാൽ, അഡ്വ.പ്രദീപ്തി സജിത്, വി.കെ.വിശ്വനാഥൻ, രാജു കഞ്ഞിപ്പാടം, വി.ഉപേന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.