ഇൻഫർമേഷൻ സെന്റർ തുറന്നു
Sunday 15 January 2023 12:25 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻഫർമേഷൻ സെന്ററിന് തുടക്കമായി. പ്രധാന കെട്ടിടങ്ങളുടെ കിഴക്കേ അറ്റത്ത് എ.ബ്ലോക്കിലാണ് സെന്റർ പ്രവർത്തിക്കുക. രോഗികൾക്കും ഒപ്പമെത്തുന്നവർക്കും ആശുപത്രിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മതിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യം വേണമെന്നുളളത് ദീർഘനാളത്തെ ആവശ്യമായിരുന്നു. എച്ച്. സലാം എം .എൽ. എ സെന്റർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എ .അബ്ദുൾ സലാം, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.