ആരോഗ്യമന്ത്രി​ക്ക് നിവേദനം നല്‍കി

Sunday 15 January 2023 12:25 AM IST

മാവേലിക്കര : ജില്ലാ ആശുപത്രിയെ മാതൃകാ രോഗി സൗഹൃദ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണ ജോർജിന് സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ നിവേദനം നല്‍കി. എം.എസ്.അരുൺ​ കുമാർ എം.എൽ.എ, മാവേലിക്കര ടൗൺ​ വടക്ക്,തെക്ക് ലോക്കൽ സെക്രട്ടറിമാരായ ഡി.തുളസീദാസ്, കെ.അജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിയി​ലും ഹൃദ്രോഗവിദഗ്ധരുടെ മുഴുവൻ സമയ സേവനമില്ലെന്നും ഹൃദ്രോഗ ചികിത്സക്കായി 46 കിലോമീറ്ററിലേറെ ദൂരമുള്ള വണ്ടാനം മെഡിക്കൽ കോളേജിലോ 50 കിലോമീറ്ററിലേറെ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലോ പോകേണ്ട ദുരവസ്ഥയാണെന്ന് നിവേദനത്തിൽ പറയുന്നു.


Advertisement
Advertisement