നടപടി വേണം
തൃശൂർ: സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള സഹകരണമേഖലയുടെ കടിഞ്ഞാൺ കൈയടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ ്കെ.ജി.ശിവാനന്ദൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി) ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി.മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എസ്.സുരേഷ് ബാബു, ടി.കെ.സുധീഷ്, കെ.സി.ബിന്ദു എന്നിവർ സംസാരിച്ചു.