വനിതാ കമ്മിഷൻ സംസ്ഥാന സെമിനാർ 17ന്
Sunday 15 January 2023 1:22 AM IST
തൃശൂർ : വയോജനങ്ങളായ സ്ത്രീകളുടെ പ്രശ്‌നം ചർച്ച ചെയ്യാനായി വനിതാ കമ്മിഷൻ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വനിതാ വിംഗിന്റെ സഹകരണത്തോടെ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. സാഹിത്യ അക്കാഡമി ഹാളിൽ 17ന് രാവിലെ 10ന് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വയോജന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ സാമൂഹികനീതി വകുപ്പ് മുൻ അസി. ഡയറക്ടർ കെ.കൃഷ്ണമൂർത്തിയും ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിൽ ജെൻഡർ അഡൈ്വസർ ഡോ.ടി.കെ ആനന്ദിയും ക്ലാസെടുക്കും.