ശബരിമല റോഡുകൾക്ക് 170 കോടി രൂപ
Sunday 15 January 2023 2:26 AM IST
തിരുവനന്തപുരം: 22 ശബരിമല റോഡുകൾ കൂടി നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് 170 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. തീർത്ഥാടകർക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇത്തവണ തീർത്ഥാടനം ആരംഭിക്കും മുൻപ് റോഡുകൾ നല്ല നിലവാരത്തിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകൾ വകുപ്പ് നടത്തിയിരുന്നു. പ്രവർത്തികൾ നേരത്തെ പൂർത്തിയാക്കിയത് ബുദ്ധിമുട്ടില്ലാതെ തീർത്ഥാടനം സാദ്ധ്യമാക്കാൻ സഹായിച്ചതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.