ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ സയൻസ് സെമിനാർ

Sunday 15 January 2023 2:29 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ സുവർണ ജൂബിലിയോടനുബന്ധിച്ച് ഇന്നലെ നടത്തിയ സയൻസ് സെമിനാർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവികസനത്തിന് സർക്കാർ മുൻഗണന നൽകുമെന്നും ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യവസായ വികസനത്തിനായി സംസ്ഥാനത്ത് സ്‌പെയ്സ് പാർക്ക് ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.എസ്.എഫ്.സി ഡയറക്ടർ ഡോ. ആർ.ഉമാ മഹേശ്വരൻ, മുൻ വി.എസ്.എസ്.സി ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി.ദത്തൻ, എം.ജി.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വൈശാഖൻ തമ്പി തുടങ്ങിയവർ സംസാരിച്ചു.

വി.എസ്.എസ്.സി എസ്.പി.എൽ ഡയറക്ടർ ഡോ. കെ.രാജീവ് മോഡറേറ്റർ ആയിരുന്നു. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഇ.എസ്.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.ആർ.പ്രമോദ് സ്വാഗതവും സെക്രട്ടറി വിപിൻ നന്ദിയും പറഞ്ഞു.