ഗായകരുടെ സംഗമവേദിയായി ഷോപ്പിംഗ് ഫെസ്റ്റിവൽ

Sunday 15 January 2023 1:38 AM IST

തൃശൂർ: കോർപറേഷനും ചേംബർ ഒഫ് കൊമേഴ്‌സും നേതൃത്വം നൽകുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത സായാഹ്നം അപൂർവ സംഗമം വേദിയായി. മലയാള ചലച്ചിത്ര പിന്നണി ഗാന ചരിത്രത്തിലെ നാല് തലമുറകളുടെ സംഗീത സംഗമമാണ് വേറിട്ട കാഴ്ചയായത്.

വിമല ബി.വർമ്മ, കെ.ജി.ജയൻ, വിദ്യാധരൻ മാസ്റ്റർ, ഗോപി സുന്ദർ, ബിജിപാൽ, ഹിഷാം അബ്ദുൾ വഹാബ്, രാഹുൽ രാജ്, ശ്യാം ധർമ്മൻ, രാജേഷ് മോഹൻ, ബേണി, ഷിബു ചക്രവർത്തി, റഫീക്ക് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ, ബി.കെ.ഹരിനാരായണൻ, പി.ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ, അഫ്‌സൽ, ഹരിശങ്കർ, മഞ്ജരി, ഗായത്രി, മിന്മിനി, പ്രദീപ് സോമസുന്ദരം, വൈഷ്ണവ് ഗിരീഷ്, വി.ടി.മുരളി, അഖില ആനന്ദ്, രാകേഷ് ബ്രഹ്മാനന്ദൻ, സന്നിധാനന്ദൻ, നിഖിൽ മേനോൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിലുള്ള അവാർഡ് പി.ജയചന്ദ്രന് വി.ഡി.സതീശൻ സമ്മാനിച്ചു. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംഗീത സംഗമം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ, ജനറൽ കൺവീനർ പട്ടാഭിരാമൻ, ചേമ്പർ പ്രസിഡന്റ് പി.കെ.ജലീൽ, മണപ്പുറം എം.ഡി.നന്ദകുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് 7ന് ശക്തൻ ബസ് സ്റ്റാൻഡിനടുത്ത് നടക്കുന്ന ഇലക്ട്രിക് വെടിക്കെട്ടോടെ ഫെസ്റ്റിവൽ സമാപിക്കും.