പാക് പൊലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം: 3 മരണം
Sunday 15 January 2023 4:45 AM IST
കറാച്ചി : പാകിസ്ഥാനിലെ പെഷവാറിൽ പാകിസ്ഥാനി താലിബാൻ ( തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ - ടി.ടി.പി ) ഭീകരർ നടത്തിയ വെടിവയ്പിൽ മുതിർന്ന ഓഫീസർ ഉൾപ്പെടെ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ഹാൻഡ് ഗ്രനേഡുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഏഴോളം ഭീകരർ സർബന്ധ് മേഖലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ തിരിച്ചടിക്കിടെ രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.