ജയിൽ ക്ഷേമ ദിനാഘോഷം
Monday 16 January 2023 12:59 AM IST
ആലപ്പുഴ:കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജയിൽ ക്ഷേമദിനാഘോഷം 2023 ന്റെ സമാപന സമ്മേളനം ആലപ്പുഴ സബ് ജയിലിൽ സബ് ജഡ്ജി എം .ടി ജലജാ റാണി ഉദ്ഘാടനം ചെയ്തു.സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷഫീഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.മഞ്ജു മുഖ്യ പ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി .ജി.വിഷ്ണു, സ്നേഹതീരം ഡയറക്ടർ ഉമ്മച്ചൻ വി.ചക്കുപുരക്കൽ,കെ. ജെ.എസ്. ഒ.എ മേഖലാ കമ്മിറ്റി മെമ്പർ ജിമ്മി സേവ്യർ എന്നിവർ സംസാരിച്ചു ജില്ലാ ജയിൽ സൂപ്രണ്ട് ആർ .ശ്രീകുമാർ സ്വാഗതവും അസിസ്റ്റന്റ് സൂപ്രണ്ട് എം.ഷാജിമോൻ നന്ദിയും പറഞ്ഞു.