മറിയക്ക് വെങ്കല മെഡൽ
Monday 16 January 2023 1:01 AM IST
അലപ്പുഴ. വിശാഖപട്ടണത്ത് നടന്ന സി.ബി.എസ്.ഇ നാഷണൽ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ മറിയ സിസിലി ജോഷി വെങ്കല മെഡൽ നേടി. ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഏക മെഡലാണിത്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അണ്ടർ 17, അണ്ടർ 19, വിമൻ വിഭാഗങ്ങളിൽ ജേതാവായിരുന്നു ആലപ്പുഴ വൈ.എം.സി.എ ടി.ടി അക്കാദമിയിൽ പരിശീലനം നടത്തുന്ന മറിയ. എസ.്ഡി.വി സെൻട്രൽ സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയും കോട്ടയം ബാറിലെ അഭാഭാഷകൻ ജോഷി ജേക്കബിന്റെയും സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. ബിച്ചു എക്സ്. മലയിലിന്റെയും മകളാണ്.