എ​സ് .എം. എ ശില്പശാ​ല

Monday 16 January 2023 1:03 AM IST
എ​സ് .എം. എ ശില്പശാ​ല

കാ​യം​കു​ളം :സ്വാ​ത​ന്ത്ര്യ സ​മ​ര രം​ഗ​ത്ത് മു​സ്ലീങ്ങ​ളു​ടെ പ​ങ്ക് ഒ​ഴി​വാ​ക്കി​യു​ള്ള ച​രി​ത്ര​ര​ച​ന​ക്ക് ആ​ര് ശ്ര​മി​ച്ചാ​ലും അ​ത് വി​ല​പ്പോ​കി​ല്ലെ​ന്ന് സു​ന്നി മാ​നേ​ജ്‌മെന്റ് അ​സോ​സി​യേ​ഷൻ (എ​സ് .എം. എ ) സം​സ്ഥാ​ന ക​മ്മി​റ്റി കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ദ​ക്ഷി​ണ​മേ​ഖ​ലാ ശിൽ​പ​ശാ​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം എ.താ​ഹ മു​സ്ലി​യാർ കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് .എം .എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സൂ​ര്യ ഷം​സു​ദ്ദീൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ് അ​ബ്ദു​റ​ഷീ​ദ് ദാ​രി​മി ക​ണ്ണൂർ,സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ.അ​ബ്ദുൽ അ​സീ​സ് ഫൈ​സി, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി വ​ള്ളി​യാ​ട്, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.സൈ​ഫു​ദ്ദീൻ ഹാ​ജി തുടങ്ങി​യവർ സംസാരി​ച്ചു.