കുറ്റവിചാരണ സദസ്
ആലപ്പുഴ: മുസ്ലിം യൂത്ത് ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുറ്റവിചാരണ സദസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എസ്. എ അബ്ദുൽ സലാം ലബ്ബ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ സിബി കാസിം, ഷുഹൈബ് അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.താരിഷ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് കമ്മിറ്റി അംഗം നാസിം വലിയമരം സ്വാഗതം പറഞ്ഞു.പരിപാടിക്ക് മുന്നോടിയായി നടന്ന ജനകീയ വിചാരണ യാത്രയുടെ പതാക മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. എ.എ റസാഖ് വർക്കിംഗ് പ്രസിഡന്റ് സജീവ് റാവുത്തറിനും ജനറൽ സെക്രട്ടറി തൻസിലിനും കൈമാറി.