പെൻഷനേഴ്സ് യൂണിയൻ വാർഷികം
ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചുനക്കര വടക്ക് യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി.ഭാർഗവൻ നായർ അദ്ധ്യക്ഷത വഹിച്ചു.80തികഞ്ഞ ജില്ലാ പ്രസിഡന്റിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം എം. ജോഷ്വാ, ബ്ലോക്ക് പ്രസിഡന്റ് കെ.ജി.മാധവൻ പിള്ള, സെക്രട്ടറി ആർ.പത്മാധരൻ നായർ, ടി.സതീദേവി, വി. രാധാകൃഷ്ണ പിള്ള, കെ.വിജയൻ , ഗീതാകുമാരി,എസ്. ശശിധരൻ, പി. അമ്മിണി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എം. വി. ഭാർഗവൻ നായർ (പ്രസിഡന്റ്), എസ്. ശശിധരൻ, എം. സുഭദ്രാമ്മ, സി. ശാമുവേൽ (വൈ.പ്രസി.)വി. രാധാകൃഷ്ണ പിള്ള(സെക്രട്ടറി), പി. എസ്. ഗീതാകുമാരി,കെ.ഉണ്ണി, വി. പ്രസന്നകുമാർ (ജോ. സെക്ര.),കെ.വിജയൻ (ട്രഷറർ).