സംരംഭകത്വ ശില്പശാല
Monday 16 January 2023 1:06 AM IST
ആലപ്പുഴ :സംസ്ഥാന സർക്കാരിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വലിയകുളം വാർഡ് പരിധിയിൽ സ്വയം തൊഴിൽ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ബി.നസീർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സംരംഭക സഹായ പദ്ധതികളെ കുറിച്ചും ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസുകളും നടത്തി. പദ്ധതികളെ കുറിച്ച് മേഘ ജഗദീഷ്, നജിത, സന്ധ്യ, സ്മിത എന്നിവർ വിശദീകരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ സജീന അദ്ധ്യക്ഷത വഹിച്ചു. വഹിദ ഷുക്കൂർ സ്വാഗതം പറഞ്ഞു.