സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല

Monday 16 January 2023 1:06 AM IST
സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല

ആ​ല​പ്പു​ഴ :സം​സ്ഥാ​ന സർ​ക്കാ​രി​ന്റെ 'ഒ​രു വർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങൾ' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ വ​ലി​യ​കു​ളം വാർ​ഡ് പ​രി​ധി​യിൽ സ്വ​യം തൊ​ഴിൽ സം​രം​ഭം തു​ട​ങ്ങു​വാൻ ആ​ഗ്ര​ഹി​ക്കു​ന്നവർ​ക്കാ​യി സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വാർ​ഡ് കൗൺ​സി​ലർ ബി.ന​സീർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​രം​ഭ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ബാ​ങ്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സുക​ളും ന​ട​ത്തി. പ​ദ്ധ​തി​ക​ളെ കു​റി​ച്ച് മേ​ഘ ജ​ഗ​ദീ​ഷ്, ന​ജി​ത, സ​ന്ധ്യ, സ്മി​ത എ​ന്നി​വർ വി​ശ​ദീ​ക​രി​ച്ചു. എ.ഡി.എ​സ് ചെ​യർ​പേ​ഴ്സൺ സ​ജീ​ന അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ഹി​ദ ഷു​ക്കൂർ സ്വാ​ഗ​തം പറഞ്ഞ‌‌‌‌ു.