സെലക്ഷൻ ട്രയൽസ് 18ന്
Monday 16 January 2023 1:13 AM IST
ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നീന്തൽ താരങ്ങളെ വാർത്തെടുക്കുന്നതിനായി റീജിയണൽ കോച്ചിംഗ് സെന്റർ ആരംഭിക്കും. 10 നും 15 നുമിടയിൽ പ്രായമുള്ള ആൺ/പെൺകുട്ടികൾക്ക് 18ന് രാവിലെ 6.30 ന് രാജാ കേശവദാസ് നീന്തൽക്കുളത്തിൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം . തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലനം ലഭിക്കും .താൽപര്യമുള്ള കുട്ടികൾ വയസ് തെളിയിക്കുന്ന രേഖകൾ / ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, 2 പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് -8304043090.