സെ​ല​ക്ഷൻ ട്ര​യൽ​സ് 18ന്

Monday 16 January 2023 1:13 AM IST
സെ​ല​ക്ഷൻ ട്ര​യൽ​സ്

ആ​ല​പ്പു​ഴ: ജി​ല്ലാ സ്‌പോർ​ട്സ് കൗൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ നീ​ന്തൽ താ​ര​ങ്ങ​ളെ വാർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി റീജിയണൽ കോ​ച്ചിം​ഗ് സെന്റർ ആ​രം​ഭി​ക്കും. 10 നും 15 നു​മി​ട​യിൽ പ്രാ​യ​മു​ള്ള ആൺ/പെൺ​കു​ട്ടി​കൾ​ക്ക് 18ന് രാ​വി​ലെ 6.30 ന് രാ​ജാ കേ​ശ​വ​ദാ​സ് നീ​ന്തൽ​ക്കു​ള​ത്തിൽ സെ​ല​ക്ഷൻ ട്ര​യൽ​സിൽ പ​ങ്കെ​ടു​ക്കാം . തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​കൾ​ക്ക് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വി​ദ​ഗ്ദ്ധ​രാ​യ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തിൽ മ​ത്സ​ര​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള തീ​വ്ര പ​രി​ശീ​ല​നം ല​ഭി​ക്കും .താൽ​പ​ര്യ​മു​ള്ള കു​ട്ടി​കൾ വ​യസ് തെ​ളി​യി​ക്കു​ന്ന രേ​ഖ​കൾ / ആ​ധാർ കാർ​ഡ് എ​ന്നി​വ​യു​ടെ പ​കർ​പ്പു​കൾ, 2 പാ​സ്സ്‌പോർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങൾ​ക്ക് -8304043090.