കഞ്ഞി​ക്കുഴി​യി​ൽ 'കൃ​ഷി​മു​റ്റം" പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തിക്ക് തുടക്കം

Monday 16 January 2023 1:15 AM IST
പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി

ചേർ​ത്ത​ല : ചേർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ കാർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര കാർ​ഷി​ക പ​ദ്ധ​തി ആ​വി​ഷ്‌ക​രി​ക്കു​മെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളിൽ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പി. പ്ര​സാ​ദ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​പ്പാ​ക്കു​ന്ന കൃ​ഷി​മു​റ്റം പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി ഇ​ല്ല​ത്തു​കാ​വിൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​മ്പ​തി​നാ​യി​രം വീ​ടു​ക​ളെ ല​ക്ഷ്യം വ​ച്ച് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തിൽ ത​ന്നെ ആ​ദ്യ​മാ​യി​രി​ക്കു​മെ​ന്നും ഏ​റ്റ​വും കൂ​ടു​തൽ കൃ​ഷി​മു​റ്റ​ങ്ങൾ ഒ​രു​ക്കു​ന്ന വാർ​ഡു​കൾ​ക്ക് സ​മ്മാ​നം നൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഗീ​താ കാർ​ത്തി​കേ​യൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാർ​ഷി​ക പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി ഏ​ഴ​ര ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 18 വാർ​ഡി​ലും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ തൈ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​കൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മ​ഴ​മ​റ​യ്ക്ക് അ​ക​ത്തു ഉത്​പ്പാ​ദി​പ്പി​ക്കു​ന്ന തൈ വി​ത്തു​കൾ കൃ​ഷി​ഭ​വൻ മു​ഖേ​ന തൈ ഉൽ​പാ​ദ​ന യൂ​ണി​റ്റിൽ നി​ന്ന് വാ​ങ്ങി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വെ​ണ്ട, പീ​ച്ചിൽ, പാ​വൽ, പ​ട​വ​ലം, പ​യർ തു​ട​ങ്ങി​യ അ​ഞ്ച​ര ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ഉ​ത്പാ​ദി​പ്പി​ചി​രി​ക്കു​ന്ന​ത്. 250 ഹെ​ക്ടർ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഈ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​കൾ പി.ഡി.എ​സ് വി​പ​ണ​ന കേ​ന്ദ്രം, ആ​ഴ്ച ച​ന്ത, മൊ​ബൈൽ വെന്റ​റി​ംഗ്് സെന്റർ തു​ട​ങ്ങി​യ​വ വ​ഴി വി​പ​ണ​നം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ഉ​ത്ത​മൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്റ് ബി​ജി അ​നിൽ​കു​മാർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് എം.സ​ന്തോ​ഷ് കു​മാർ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ധ സു​രേ​ഷ്, പി. എ​സ്. ശ്രീ​ല​ത,പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബൈ​ര​ഞ്ജി​ത്, സി.ദീ​പു​മോൻ, ജി​. വി.റെ​ജി,ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഓ​ഫീ​സർ ജ​നീ​ഷ് റോ​സ് ജേ​ക്ക​ബ്, തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.