ഏ​രി​യ ക​മ്മി​റ്റി​ അം​ഗ​ത്തി​ന് കാ​ര​ണം കാ​ണി​ക്കൽ നോ​ട്ടീ​സ്

Monday 16 January 2023 1:17 AM IST

ആ​ല​പ്പു​ഴ : സി.പി.എം ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ഡി.വൈ.എ​ഫ്.ഐ മുൻ നേ​താ​വു​മാ​യ എ.ഡി. ജ​യ​ന് പാർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി കാ​ര​ണം കാ​ണി​ക്കൽ നോ​ട്ടീ​സ് നൽ​കി. ക​ഴി​ഞ്ഞ ദി​വ​സം അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ എ.പി.സോ​ണ​ക്കെ​തി​രാ​യി പ​രാ​തി നൽ​കി​യ മൂ​ന്നു യു​വ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ടർ​ന്നാ​ണ് ന​ട​പ​ടി​. സോ​ണ​യെ പി​ന്തു​ണ​യ്ക്കു​ന്നെ​ന്ന് സാ​മൂ​ഹ്യ മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക പാ​ന​ലി​ന് എ​തി​രാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചാണ് ജ​യൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ​ത്. അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ളെ​ത്തു​ടർ​ന്ന് കു​തി​ര​പ്പ​ന്തി പ്ര​ദേ​ശ​ത്ത് സം​ഘർ​ഷ സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ് സം​ര​ക്ഷ​ണം ഏർ​പ്പെ​ടു​ത്തി.