ഏരിയ കമ്മിറ്റി അംഗത്തിന് കാരണം കാണിക്കൽ നോട്ടീസ്
Monday 16 January 2023 1:17 AM IST
ആലപ്പുഴ : സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ നേതാവുമായ എ.ഡി. ജയന് പാർട്ടി ജില്ലാ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം അച്ചടക്ക നടപടിക്ക് വിധേയനായ എ.പി.സോണക്കെതിരായി പരാതി നൽകിയ മൂന്നു യുവതികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സോണയെ പിന്തുണയ്ക്കുന്നെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ സമ്മേളനത്തിൽ ഔദ്യോഗിക പാനലിന് എതിരായി മത്സരിച്ച് വിജയിച്ചാണ് ജയൻ ഏരിയ കമ്മിറ്റി അംഗമായത്. അച്ചടക്കനടപടികളെത്തുടർന്ന് കുതിരപ്പന്തി പ്രദേശത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.