പോ​ക്കറ്റ് കീറി​ മു​ള​ക് വി​ല

Monday 16 January 2023 12:18 AM IST

ആ​ല​പ്പു​ഴ : ഓ​ണ​ക്കാ​ല​ത്ത് കു​തി​ച്ചു​യർ​ന്ന വ​റ്റൽ മു​ള​ക് വി​ല പു​തു​വർ​ഷ മെ​ത്തി​യി​ട്ടും താ​ഴാ​താ​യ​തോ​ടെ , ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​കു​ന്നു. ഒ​രു കി​ലോ ച​ര​ടൻ മു​ള​കി​ന് 420 രൂ​പ​യാ​ണ് മൊ​ത്ത​വി​ല. പാ​ണ്ടി മു​ള​കി​ന് 320 രൂ​പ​യു​ം. ചി​ല്ല​റ വി​ല്പ​ന​യി​ലേ​ക്ക് എ​ത്തു​മ്പോൾ വി​ല 450 ക​ട​ക്കും. ഒ​രു വർ​ഷം മുൻ​പ് കി​ലോ​ഗ്രാ​മി​ന് 100 ​- 110 രൂ​പ​യാ​യി​രു​ന്നി​ട​ത്താ​ണ് ഈ കൊ​ള്ള​വി​ല. എ​രി​വി​ല്ലാ​തെ രു​ചി​യ​റി​യാ​ത്ത മ​ല​യാ​ളി എ​ന്തു​വി​ല കൊ​ടു​ത്തും മു​ള​ക് വാ​ങ്ങു​മെ​ന്ന​റി​യാ​വു​ന്ന​തും വി​ല വർ​ദ്ധി​പ്പി​ക്കാൻ അ​ന്യ​സം​സ്ഥാ​ന ലോ​ബി​ക്ക് വ​ള​മാ​കു​ന്നു. കേ​ര​ള​ത്തി ലേ​ക്ക് കൂ​ടു​ത​ലാ​യും മു​ള​കെ​ത്തു​ന്ന​ത് ആ​ന്ധ്ര​യിൽ നി​ന്നാ​ണ്. മു​ള​കി​ന്റെ സ്റ്റോ​ക്ക് കു​റ​വാ​ണെ​ന്ന​താ​ണ് വി​ല ഉ​യർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി കർ​ഷ​ക​രും വ്യാ​പാ​രി​ക​ളും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. സാ​ധാ​ര​ണ ഒ​രു സീ​സ​ണിൽ 50 മു​തൽ 70 ല​ക്ഷം ചാ​ക്ക് വ​രെ മു​ള​ക് സ്‌റ്റോ​ക്ക് ചെ​യ്യാ​റു​ള്ള​താ​ണ്. മു​ള​കി​ന്റെ ക​യ​റ്റു​മ​തി ഉ​യർ​ന്ന​തും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​. ജ​നു​വ​രി ,ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ലാ​ണ് സാ​ധാ​ര​ണ ഗോ​ഡൗ​ണിൽ മു​ള​ക് സ്‌റ്റോ​ക്ക് ചെ​യ്യാ​റു​ള്ള​ത്. മ​ഴ മാ​റി നി​ൽ​ക്കു​ന്ന​തി​നാൽ ഈ സ​മ​യം കൂ​ടു​തൽ ആ​ളു​ക​ളും വീ​ടു​ക​ളിൽ മു​ള​ക് വാ​ങ്ങി ഉ​ണ​ക്കി പൊ​ടി​പ്പി​ക്കു​ം. ഇ​പ്പോൾ മു​ള​കി​ന്റെ വി​ല​യ്ക്ക് അ​നു​സ​രി​ച്ച് പാ​ക്ക​റ്റ് മു​ള​കു​പൊ​ടി വി​ല​യും കൂ​ടി​.

കൊള്ളവിലയ്ക്ക് പിന്നിൽ

മഴമൂലം കൃഷി​ നഷ്ടത്തി​ലായി​ ഉത്പാദനത്തി​ലും കുറവുണ്ടായി​ കയറ്റുമതി​ ഉയർന്നതും തി​രി​ച്ചട