വൈദ്യുതി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്
ആലപ്പുഴ:വൈദ്യുതികുടിശ്ശികയുണ്ടെന്നും ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നും വ്യാജ അറിയിപ്പ് നൽകി തട്ടിപ്പിന് കളമൊരുക്കി ഓൺലൈൻ സംഘം. നിരവധി പേരുടെ ഫോണുകളിലേക്കാണ് ദിവസംതോറും ഇത്തരം വ്യാജ സന്ദേശങ്ങളെത്തുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിലുണ്ടായ ഒരു സംഭവമിങ്ങനെ : ഉടനടി ഓൺലൈൻവഴിപണമടച്ചില്ലെങ്കിൽ രാത്രി 10.30ന്വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് സിനിമ പ്രൊഡക്ഷൻകൺട്രോളറായഎ.കബീറിന്റെഫോണിലേക്ക് മെസേജ് എത്തി. അപകടം മണത്തതിനെത്തുടർന്ന് കബീർ കെ.എസ്.ഇ.ബിഅധികൃതരെ സമീപിച്ചതോടെ , ലഭിച്ച അറിയിപ്പ് വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടു. വൈദ്യുതിബിൽകുടിശ്ശികയുണ്ടെന്ന്തെറ്റിദ്ധരിപ്പിച്ച് ചെട്ടികുളങ്ങര സ്വദേശിയെക്കൊണ്ട് പണംഅടപ്പിച്ചശേഷംബാങ്ക്അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾതട്ടിയെടുത്തകേസിൽരണ്ട്മാസംമുമ്പാണ്ജാർഖണ്ഡ്സ്വദേശിയെആലപ്പുഴസൈബർ ക്രൈം പൊലീസ ്പിടികൂടിയത്.മെസേജ ്വിശ്വസിച്ച് ഇവർപറയുന്നഅക്കൗണ്ടിലേക്കോ നമ്പരിലേക്കോ തുക അയച്ചാൽമിനിട്ടുകൾക്കുള്ളിൽതന്നെഉപഭോക്താവിന്റെഅക്കൗണ്ടിലെപണംതട്ടിപ്പ്സംഘത്തിന് പിൻവലിക്കാൻസാധിക്കും. കൺസ്യൂമർ നമ്പരോ, പണം അടയ്ക്കേണ്ട ലിങ്കോ തട്ടിപ്പ് സംഘം അയക്കുന്ന മെസേജിൽ ഉണ്ടാവില്ല. പകരം ഇലക്ട്രിസിറ്റി ഓഫീസർ എന്ന പേരിൽ ഒരു മൊബൈൽ നമ്പർ നൽകും . ഇതിലേക്കാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം അടപ്പിക്കുന്നത്.
ശ്രദ്ധിക്കാൻ
വ്യാജ സന്ദേശേങ്ങളോട് പ്രതികരിക്കരുതെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളി ൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ഔദ്യോഗിക ലിങ്ക് എന്നിവയുണ്ടാകും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല. വ്യാജ സന്ദേശത്തിലുള്ള മൊ ബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ, പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കും. ഇത് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ആണ് തട്ടിപ്പുകാർ സാധാരണയായി സംസാരിക്കുന്നത്. കെ.എസ്.ഇ.ബി അധികൃതർ മലയാളത്തിൽ സംസാരിക്കുമെന്ന് അറിവുള്ള ഉപഭോക്താക്കൾ പലരും ഈ ഘട്ടത്തിൽ തന്നെ തട്ടിപ്പ് തിരിച്ചറിയാറുണ്ട്.