വൈ​ദ്യു​തി ബി​ല്ലി​ന്റെ പേരി​ൽ ഓൺ​ലൈൻ തട്ടി​പ്പ്

Monday 16 January 2023 1:19 AM IST
ഓൺ​ലൈൻ

ആ​ല​പ്പു​ഴ:വൈ​ദ്യു​തി​കു​ടി​ശ്ശി​ക​യു​ണ്ടെ​ന്നും ഉ​ടൻ​ പ​ണ​മ​ട​ച്ചി​ല്ലെ​ങ്കിൽ​ വൈ​ദ്യു​തി​ബ​ന്ധം​ വി​ച്ഛേ​ദി​ക്കു​മെ​ന്നും​ വ്യാ​ജ അ​റി​യി​പ്പ് നൽ​കി​ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കി​ ഓൺ​ലൈൻ സം​ഘം. നി​ര​വ​ധി​ പേ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്കാ​ണ് ദി​വ​സം​തോ​റും ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ഒ​രു സം​ഭ​വ​മി​ങ്ങ​നെ : ​ഉ​ട​ന​ടി​ ഓൺ​ലൈൻ​വ​ഴി​പ​ണ​മ​ട​ച്ചി​ല്ലെ​ങ്കിൽ​ ​രാ​ത്രി 10.30ന​്വൈ​ദ്യു​തി​ബ​ന്ധം​ വി​ച്ഛേ​ദി​ക്കു​മെ​ന്ന് സി​നി​മ പ്രൊ​ഡ​ക്ഷൻ​കൺ​ട്രോ​ള​റാ​യ​എ.ക​ബീ​റി​ന്റെ​ഫോ​ണി​ലേ​ക്ക് മെ​സേ​ജ് എ​ത്തി​. അ​പ​ക​ടം മ​ണ​ത്ത​തി​നെ​ത്തു​ടർ​ന്ന് ക​ബീർ കെ.എ​സ്.ഇ.ബി​അ​ധി​കൃ​ത​രെ​ സ​മീ​പി​ച്ച​തോ​ടെ​ , ല​ഭി​ച്ച അ​റി​യി​പ്പ് വ്യാ​ജ​മാ​ണെ​ന്ന് ബോ​ദ്ധ്യ​പ്പെ​ട്ടു. വൈ​ദ്യു​തി​ബിൽ​കു​ടി​ശ്ശി​ക​യു​ണ്ടെ​ന്ന്‌തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യെ​ക്കൊ​ണ്ട് പ​ണം​അ​ട​പ്പി​ച്ച​ശേ​ഷം​ബാ​ങ്ക്അ​ക്കൗ​ണ്ടിൽ​നി​ന്ന് ല​ക്ഷ​ങ്ങൾ​ത​ട്ടി​യെ​ടു​ത്ത​കേ​സിൽ​ര​ണ്ട്മാ​സം​മു​മ്പാ​ണ്ജാർ​ഖ​ണ്ഡ്സ്വ​ദേ​ശി​യെ​ആ​ല​പ്പു​ഴ​സൈ​ബർ​ ക്രൈം​ പൊ​ലീ​സ ്പി​ടി​കൂ​ടി​യ​ത്.മെ​സേ​ജ ്വി​ശ്വ​സി​ച്ച് ​ഇ​വർ​പ​റ​യു​ന്ന​അ​ക്കൗ​ണ്ടി​ലേ​ക്കോ ന​മ്പ​രി​ലേ​ക്കോ​ തു​ക അ​യ​ച്ചാൽ​മി​നി​ട്ടു​കൾ​ക്കു​ള്ളിൽ​ത​ന്നെ​ഉ​പഭോ​ക്താ​വി​ന്റെ​അ​ക്കൗ​ണ്ടി​ലെ​പ​ണം​ത​ട്ടി​പ്പ്സം​ഘ​ത്തി​ന് പിൻ​വ​ലി​ക്കാൻ​സാ​ധി​ക്കും. കൺ​സ്യൂ​മർ ന​മ്പ​രോ, പ​ണം അ​ട​യ്‌ക്കേ​ണ്ട ലി​ങ്കോ ത​ട്ടി​പ്പ് സം​ഘം അ​യ​ക്കു​ന്ന മെ​സേ​ജിൽ ഉ​ണ്ടാ​വി​ല്ല. പ​ക​രം ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സർ എ​ന്ന പേ​രിൽ ഒ​രു മൊ​ബൈൽ ന​മ്പ​ർ നൽ​കു​ം . ഇ​തി​ലേ​ക്കാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം അ​ട​പ്പി​ക്കു​ന്ന​ത്.

ശ്രദ്ധിക്കാൻ

വ്യാ​ജ സ​ന്ദേ​ശേ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് കെ.എ​സ്.ഇ.ബി​ മു​ന്ന​റി​യി​പ്പ് നൽ​കി​. കെ.എ​സ്.ഇ.ബി അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി ൽ 13 അ​ക്ക കൺ​സ്യൂ​മർ ന​മ്പർ, അ​ട​യ്‌ക്കേ​ണ്ട തു​ക, പ​ണ​മ​ട​യ്ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ലി​ങ്ക് എ​ന്നി​വ​യു​ണ്ടാ​കും. ഉ​പ​ഭോ​ക്താ​വി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഒ.ടി.പി​യും കെ.എ​സ്.ഇ.ബി ആ​വ​ശ്യ​പ്പെ​ടി​ല്ല. വ്യാ​ജ സ​ന്ദേ​ശ​ത്തി​ലുള്ള മൊ​ ബൈൽ നമ്പരി​ൽ ബന്ധ​പ്പെ​ട്ടാൽ, പ്ര​ത്യേ​ക മൊബൈൽ ആ​പ്ലി​ക്കേഷൻ ഫോ​ണിൽ ഇ​ൻസ്റ്റാൾ ചെ​യ്യി​ക്കും. ഇ​ത് വ​ഴി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലോ, ഹി​ന്ദി​യി​ലോ ആ​ണ് ത​ട്ടി​പ്പു​കാർ സാ​ധാ​ര​ണ​യാ​യി സം​സാ​രി​ക്കു​ന്ന​ത്. കെ.എ​സ്.ഇ.ബി അ​ധി​കൃ​തർ മ​ല​യാ​ള​ത്തിൽ സം​സാ​രി​ക്കു​മെ​ന്ന് അ​റി​വു​ള്ള ഉ​പ​ഭോ​ക്താ​ക്കൾ പ​ല​രും ഈ ഘ​ട്ട​ത്തിൽ ത​ന്നെ ത​ട്ടി​പ്പ് തി​രി​ച്ച​റി​യാ​റു​ണ്ട്.