തീർ​ത്ഥാ​ട​നം പൂർ​ത്തി​യാ​ക്കി അ​മ്പ​ല​പ്പു​ഴ സം​ഘം

Monday 16 January 2023 1:47 AM IST
അ​മ്പ​ല​പ്പു​ഴ സം​ഘം

അ​മ്പ​ല​പ്പു​ഴ : പ​ത്ത് നാൾ നീ​ണ്ട ശ​ബ​രി മ​ല തീർ​ത്ഥാ​ട​നം പൂർ​ത്തി​യാ​ക്കി അ​മ്പ​ല​പ്പു​ഴ സം​ഘം മ​ട​ങ്ങിയെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മാ​ളി​ക​പ്പു​റം മ​ണി മ​ണ്ഡ​പ​ത്തിൽ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് ന​ട​ന്ന ശീ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് കഴി​ഞ്ഞ് തീ​രു​വാ​ഭ​ര​ണം ചാർ​ത്തി​യ അ​യ്യ​പ്പ വി​ഗ്ര​ഹം ദർ​ശി​ച്ച ശേ​ഷമാണ് മ​ട​ക്ക യാ​ത്ര ആ​രം​ഭി​ച്ചത്. ജ​നു​വ​രി 5 ന് കെ​ട്ടു നി​റ​ച്ച് അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തിൽ എ​ത്തി 6 ന് യാ​ത്ര ആ​രം​ഭി​ച്ച സം​ഘ​ത്തി​ന് വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളിൽ സ്വീ​ക​ര​ണം നൽ​കി. ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളാ​യ മ​ണി​മ​ല​ക്കാ​വിൽ ആ​ഴി പൂ​ജ, എ​രു​മേ​ലി പേ​ട്ട തു​ള്ളൽ, പ​മ്പ സ​ദ്യ എ​ന്നീ ച​ട​ങ്ങു​കൾ പൂർ​ത്തീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ സം​ഘം മ​ക​ര​വി​ള​ക്ക് ദി​വ​സം രാ​വി​ലെ നെ​യ്യ​ഭി​ഷേ​ക​വും അ​ത്താ​ഴ​പൂ​ജ​ക്ക് മ​ഹാ നി​വേ​ദ്യ​വും ന​ട​ത്തി. സ്വാ​മി​മാർ ഇ​രു​മു​ടി​ക്കെ​ട്ടിൽ ക​രു​തി​യ കാ​ര​യെ​ള്ള്, നെ​യ്യ്, ശർ​ക്ക​ര, തേൻ, കൽ​ക്ക​ണ്ടം മു​ന്തി​രി തു​ട​ങ്ങി​യ ദ്ര​വ്യ​ങ്ങൾ ചേർ​ത്ത് ത​യ്യാ​റാ​ക്കി​യ എ​ള്ളു​പാ​യ​സ​മാ​ണ് ദേ​വ​നു നി​വേ​ദി​ച്ച​ത്. തു​ടർ​ന്ന് സ​ന്നി​ധാ​ന​ത്ത് കർ​പ്പൂ​രാ​ഴി പൂ​ജ​യും ന​ട​ത്തി. സ​മൂ​ഹ പ്പെ​രി​യോൻ എൻ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ച​ട​ങ്ങു​കൾ​ക്ക് മു​ഖ്യ കാർ​മ്മി​ക​ത്വം വ​ഹി​ച്ചു. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും ദേ​വ​സ്വം ബോർ​ഡ് ഒ​രു​ക്കി. സം​ഘ​ത്തി​ന്റെ മ​ട​ക്ക യാ​ത്ര​ക്കാ​യി കെ.എ​സ്. ആർ ടി. സി പ​മ്പ​യിൽ നി​ന്നും അ​മ്പ​ല​പ്പു​ഴ​ക്ക് പ്ര​ത്യേ​കം സർ​വ്വീസ് ക്ര​മീ​ക​രി​ച്ചു. സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ആർ. ഗോ​പ​കു​മാർ, കെ.ച​ന്ദ്ര​കു​മാർ, ബി​ജു ജി എ​ന്നി​വർ യാ​ത്ര​ക്ക് നേ​തൃ​ത്വം നൽ​കി.