വെടിക്കെട്ടോടെ ഷോപ്പിംഗ് ഫെസ്റ്റിന് സമാപനം
Monday 16 January 2023 12:18 AM IST
തൃശൂർ: പൂരനഗരിയെ കുലുക്കിയ ഇലക്ട്രിക് വെടിക്കെട്ടോടെ ഷോപ്പിംഗ് ഫെസ്റ്റിന് സമാപനം. ഇന്നലെ വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ നടന്ന സംഗീത വിരുന്നിന് ശേഷമാണ് ശബ്ദവർണാഘോഷം വിതറി വെടിക്കെട്ട് നടന്നത്. ഒരു മാസത്തോളമായി നഗരത്തെ വർണക്കാഴ്ചകളിൽ ആറാടിച്ച ഷോപ്പിംഗ് ഫെസ്റ്റിവൽ തൃശൂർ കോർപറേഷൻ, ചേംബർ ഓഫ് കോമേഴ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിച്ചത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ദിവസവും കലാപരിപാടികളും സഞ്ചരിക്കുന്ന സ്റ്റേജുകളും ഫെസ്റ്റിന് മാറ്റ്കൂട്ടി.