രമേശ് ചെന്നിത്തലയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ കദളിപ്പഴം കൊണ്ട് തുലഭാരം

Monday 16 January 2023 12:29 AM IST

ഗുരുവായൂർ: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ കദളിപ്പഴം കൊണ്ട് തുലഭാരം നടത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു തുലാഭാരം വഴിപാട്. യു.എ.ഇ ഇൻകാസ് സംസ്ഥാന സെക്രട്ടറി കെ.എം. മാനഫിന്റെ വക വഴിപാടായാണ് തുലാഭാരം നടത്തിയത്. 72 കിലോ കദളിപ്പഴം വേണ്ടി വന്നു. ഇതിനായി 3800 രൂപ ക്ഷേത്രത്തിലടച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി കൂടെ അനുഗമിച്ചു.