'രാജാവ് അനുവദിച്ച സംവരണം പോലും അട്ടിമറിക്കുന്നു,​ ഈഴവർ വോട്ട് ബാങ്കാകണം"

Monday 16 January 2023 12:35 AM IST
ച​ക്കാം​പ​റ​മ്പ് എ​സ്.എ​ൻ​.ഡി​.പി​ ശാ​ഖ​യു​ടെ​ സു​വ​ർ​ണ​ ജൂ​ബി​ലി​ ആ​ഘോ​ഷം​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ വെ​ള്ളാ​പ്പ​ള്ളി​ ന​ടേ​ശ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യുന്നു.

മാള: രാജാവ് അനുവദിച്ച സംവരണം പോലും മതാധിപത്യ ശക്തികളും സവർണാധിപത്യ ശക്തികളും ചേർന്ന് അട്ടിമറിക്കുകയാണെന്നും ചിഹ്നം നോക്കി വോട്ട് ചെയ്യുന്നത് നിറുത്തി ഈഴവ സമുദായം വോട്ട് ബാങ്കായി മാറണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാള എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ആശാൻ കൃതികളുടെ നൂറാം വർഷാചരണവും ഭവന വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ശാഖയുടെ സ്ഥാപക അംഗങ്ങളെ ആദരിച്ചു. ചക്കാംപറമ്പ് ക്ഷേത്രം ഹാളിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് എൻ.എസ്. ലെനിൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജിയോ കൊടിയൻ, പഞ്ചായത്ത് അംഗം ലളിത ദിവാകരൻ, പി.കെ. പ്രസന്നൻ, മാള എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.കെ. സാബു, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, കേന്ദ്ര സമിതി യുത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ, വിജ്ഞാനദായിനി സഭ പ്രസിഡന്റ് പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി ടി.പി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി.കെ. ഷനോജ് സ്വാഗതവും സി.എസ്. സന്തോഷ് നന്ദിയും പറഞ്ഞു.