സ്‌ത്രീകളെ ദുരുപയോഗം ചെയ്‌തത് സൗഹൃദം സ്ഥാപിച്ച്, പെൺകുട്ടിയേയും ചൂഷണം ചെയ്‌തു; സി പി എം പുറത്താക്കിയ സോണയ്‌ക്കെതിരെ ഡി ജി പിയ്‌‌ക്ക് പരാതി

Monday 16 January 2023 8:55 AM IST

ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തിൽ മുൻ സി പി എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ പി സോണയ്‌ക്കെതിരെ ഡി ജി പിയ്‌ക്ക് പരാതി. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ ആണ് പരാതി നൽകിയത്. സോണയ്‌ക്കെതിരെ പോക്‌സോ കേസും ചുമത്തണമെന്നാണ് ആവശ്യം.


സൗഹൃദം സ്ഥാപിച്ചാണ് സ്ത്രീകളെ ദുരുപയോഗം ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ചൂഷണം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. അതിനാൽ പോക്‌സോ കേസ് ചുമത്തണം- എന്നാണ് പരാതിയിൽ പറയുന്നത്. എ പി സോണയ്‌ക്കെതിരെ വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

34 സ്ത്രീകളുടെ അശ്ളീല വീഡിയോകളാണ് സോണയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. വീഡിയോകളിൽ പലതും പാർട്ടി ഓഫീസുകളിൽ വച്ചുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ജില്ലാ നേതൃത്വം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.