മലയാളത്തെ സ്നേഹിക്കാൻ മലയാളിയെ പഠിപ്പിച്ച ഡോ ആഷർ

Monday 16 January 2023 9:45 AM IST

ലണ്ടൻ: ഡിസംബർ ഇരുപത്തിയാറാം തീയതി തീയതി അന്തരിച്ച ബഹു ഭാഷാ പണ്ഡിതനും, വിവർത്തകനും ആയ ആർ ഇ ആഷർ മലയാളത്തെ സ്നേഹിച്ച ഒരു വലിയ പ്രതിഭയായിരുന്നുവെന്ന് എം എൻ കാരശ്ശേരി. മലയാളികൾ അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറുമായി നല്ലൊരു വൈകാരികമായ ബന്ധമാണ് ആഷർക്കുണ്ടായിരുന്നത്. രണ്ടു പേരും വളരെ വിനീതരായിരുന്നു എന്നതാണ് ഒരു പൊതു സ്വഭാവം. ലണ്ടനിൽ മലയാളി അസോസിയേഷൻ ഓഫ് ദി യുകെ സംഘടിപ്പിച്ച ആർ ഇ ആഷർ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടതുകയായിരുന്നു കാരശ്ശേരി.

ബഷീർ മലയാളത്തോട് എത്ര അഗാധമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ആർ ഇ ആഷർ നടത്തിയ ബഷീർ പഠനങ്ങളിലൂടെയാണ് നമ്മൾ പ്രധാനമായും അറിയുന്നത്. മലയാളി അസോസിയേഷൻ വൈസ് ചെയർമാൻ ആർ സാംബശിവൻ സ്വാഗതം പറഞ്ഞു. മണമ്പൂർ സുരേഷ്, ഏർണെസ്ട് പീറ്റർ, സുഗതൻ തെക്കേപ്പുര എന്നിവർ സംസാരിക്കുകയും സെക്രട്ടറി ശ്രീജിത് ശ്രീധരൻ നന്ദി പറയുകയും ചെയ്തു.