ജെയിംസ് കാമറൂൺ ആർ ആ‌ർ ആർ രണ്ട് തവണ കണ്ടു; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

Monday 16 January 2023 12:22 PM IST

ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന വെളിപ്പെടുത്തലുമായി രാജമൗലി. അദ്ദേഹത്തിന് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും കാമറൂൺ ആർആർആ‌ർ കണ്ടെന്നും രാജമൗലി ട്വീറ്റ് ചെയ്തു.

‘‘മഹാനായ ജെയിംസ് കാമറൂണ്‍ ആര്‍ആര്‍ആര്‍ കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്‍ടമാകുകയും ഭാര്യയ്ക്കൊപ്പം വീണ്ടും കാണുകയും ചെയ്‍തു. പത്ത് മിനിട്ട് ഞങ്ങള്‍ക്കൊപ്പം നിന്ന് ആർആർആറിനെ വിലയിരുത്താൻ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി.’’ രാജമൗലി ട്വീറ്റ് ചെയ്‍തു.

ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമതെത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ.