ഫുട്ബാൾ കമന്റേറ്ററായി കല്യാണി , ഫാത്തിമ ഫസ്റ്റ് ലുക്ക്

Tuesday 17 January 2023 12:25 AM IST

കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഫുട്ബാൾ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാറിന്റെ മണ്ണിലെ വനിത അനൗൺസറായി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം നവാഗതനായ മനു.സി.കുമാർ സംവിധാനം ചെയ്യുന്നു. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി. മേനോൻ, സരസ ബാലുശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ ഐശ്വര്യ സുരേഷ്, പി .ആർ .ഒ പ്രതീഷ് ശേഖർ.