വെടിക്കെട്ട് ഫെബ്രു. 3ന്

Tuesday 17 January 2023 12:31 AM IST

അഭിനേതാക്കളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകരായി അരങ്ങേറ്രം കുറിക്കുന്ന വെടിക്കെട്ട് ഫെബ്രുവരി 3ന് തിയേറ്ററിൽ.

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഇരുവരും ചേർന്ന് നിർവഹിക്കുന്നു.പുതുമുഖം എെശ്വര്യ അനിൽ കുമാർ ആണ് നായിക. ഇരുന്നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്നു.

ബാദുഷ സിനിമാസിന്റെയും, ശ്രീഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പി.ആർ.ഒ: പി. ശിവപ്രസാദ്