കാവ്യാലാപന മത്സരം

Tuesday 17 January 2023 1:01 AM IST

വർക്കല : പാളയംകുന്ന് രാഘവ മെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 36-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് യു.പി,എച്ച്.എസ് വിദ്യാർത്ഥികൾക്ക് രണ്ടു വിഭാഗങ്ങളിലായി കാവ്യാലാപന മത്സരം സംഘടിപ്പിക്കും.കവി ബാബു പാക്കനാരുടെ കവിതകളാണ് ആലപിക്കേണ്ടത്. വിജയികൾക്ക് 1000, 500 എന്നിങ്ങനെ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനമായി ലഭിക്കും. കൂടാത നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. മത്സരാർത്ഥികൾ രക്ഷാകർത്താക്കളോടൊപ്പം വരേണ്ടതാണ്. ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 2ന് പാരിപ്പള്ളി ശബരി കോളേജിൽ വച്ചാണ് മത്സരം. ബാബു പാക്കനാരുടെ കവിതകൾ യു ട്യൂബിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് കെ.വിജയൻ, പാളയംകുന്ന് . ഫോൺ: 9746180452