കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

Tuesday 17 January 2023 1:28 AM IST

കോട്ടയം: ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നയാൾ പിടിയിൽ. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല പെരുകാവുങ്കൽ മുകേഷിനെയാണ് (34) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി 3000 രൂപയും 10000 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.

ഇയാൾക്ക് മണിമല, കറുകച്ചാൽ, കോട്ടയം, പാമ്പാടി സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ ഋഷികേശൻ നായർ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐമാരായ റെജി ജോൺ, വിഷ്ണു കെ. ബാലൻ സി.പി.ഒമാരായ അൻവർ കരീം, രഞ്ജിത്ത് കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement