മാദ്ധ്യമ പുരസ്‌കാര വിതരണം

Tuesday 17 January 2023 1:32 AM IST

മുടപുരം : ചിറയിൻകീഴ് കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 45 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മാദ്ധ്യമ പുരസ്കാരവും കലാപ്രതിഭ പുരസ്കാരവും ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ ജി.ബി മുകേഷ് വിതരണം ചെയ്തു. കേരളകൗമുദി മുടപുരം ലേഖകൻ സജിതൻ മുടപുരം,തലസ്ഥാന വാർത്താ പ്രതിനിധി സാജിർ മാമം എന്നിവർ മാദ്ധ്യമ പുരസ്കാരവും യുവ ഗായകരായ സിദ്ധാർഥ് ആചാര്യ ,പ്രജിത്ത് പ്രസന്നൻ എന്നിവർ കലാപ്രതിഭ പുരസ്കാരവും ഏറ്റുവാങ്ങി.കാട്ടുമുറാക്കൽ ജംഗ്‌ഷനിൽ പൊതുസമ്മേളനംഉദ്‌ഘാടനവും ലഹരി വിമുക്തി ക്ലബ് ഉദ്ഘാടനവും ജില്ലാ അസി.കമ്മിഷണർ ഒഫ് എക്സൈസ് പി.കെ.ജയരാജ് നിർവഹിച്ചു. ക്ളബ്ബ് പ്രസിഡന്റ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.രജിത,എ.അൻവർഷ , സൺറൈസ് സെക്രട്ടറി ഫയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.